മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ഹൈദരാബാദിലാണ് കേന്ദ്ര കമ്മറ്റി യോഗം ചേരുന്നത്. പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകുകയാണ് പ്രധാന അജണ്ട. കേന്ദ്ര കമ്മറ്റി അംഗീകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം കീഴ്ഘടകങ്ങൾക്ക് ചർച്ചക്ക് നൽകും.

കഴിഞ്ഞ തവണ ദില്ലിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കരട് പ്രമേയത്തിന് അന്തിമ രൂപം നൽകിയിരുന്നു. ഇതിന് പുറമെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here