പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ.വി രമണ ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിനും, പഞ്ചാബ് സർക്കാരിനും നൽകാൻ നിർദേശിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണ സമിതിയേയും നിയമിച്ചിട്ടുണ്ട്. റിട്ടയേഡ് ജസ്റ്റിസ് മെഹ്താബ് സിംഗ് ഗിൽ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വർമ ​​എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സുരക്ഷ വീഴ്ചയിൽ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here