രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ മാത്രം 20000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്.
തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 5031 പേര്‍ക്ക് കൂടി കൊവിഡ്. 4324 കേസുകളും ബംഗ്ലൂരുവിലാണ്. ടിപിആര്‍ നാല് ശതമാനത്തിന് അടുത്തെത്തി.
വാരാന്ത്യ കര്‍ഫ്യൂ നാളെ മുതൽ നടപ്പാക്കും. ബംഗ്ലൂരുവില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്.ഇതിനിടെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെര്‍ച്ചല്‍ യോഗമാകും നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.