കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യൽ ലക്ഷ്യം

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യലെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള ഇബ്രാഹിം ബാദുഷ നീതുവിൻ്റെ കാമുകനാണ്. ഇബ്രാഹിമിൻ്റെ സ്ഥാപനത്തിലായിരുന്നു നീതുവിന് ജോലി.

ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു. ഇതേത്തുടർന്ന് കുഞ്ഞ് ബാദുഷയുടേതാണ് എന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. നീതുവിൽ നിന്നും 40 ലക്ഷം രൂപ ബാദുഷ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങുകയായിരുന്നു നീതുവിന്റെ ഉദ്ദേശം.

പ്രതി മെഡിക്കൽ കോളേജിന് സമീപം മുറിയെടുക്കുകയും പലതവണ ഗൈനക്കോളജി വാർഡിലെത്തുകയും ചെയ്തിട്ടുണ്ട്.
ഏതെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവി ഇന്ന് മാധ്യമങ്ങളെ കാണും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News