രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; കഴിഞ്ഞ ദിവസം 1,17,100 പേർക്ക് രോഗം

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 1,17,100 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 302 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 7.74%മാണ്.
27 സംസ്ഥാനങ്ങളിലായി 3007 ഓമൈക്രോൺ കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

ദില്ലിയിൽ വ്യാഴാഴ്ച 15,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദില്ലി ഡിസംബർ 28ന് ശേഷമുള്ള വർധവ് 30മടങ്ങാണ്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവില്ല. നിലവിൽ 1091 പേരാണ് ആശുപത്രിയിൽ കഴിയുന്നത്.

മുംബൈയിൽ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 20,181 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാൽ നിറഞ്ഞ അവസ്ഥയാണ് മുംബൈയിൽ.

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആവശ്യമായ നിർദേശങ്ങൾ സംസ്ഥാങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ക്വാറന്റൈനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ ജില്ലാ ഉപജില്ലാ തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News