സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ; സീതാറാം യെച്ചൂരി

സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാപ്തനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നിലപാട് ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് രാഷ്ട്രീയ പ്രമേയത്തിന് ചർച്ച ചെയ്തു അംഗീകാരം നൽകുക എന്നതാണ് യോഗത്തിന്റ അജണ്ടയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

പാർട്ടി കോൺഗ്രസ്സിന് രണ്ടുമാസം മുമ്പ് റിപ്പോർട്ട് കീഴ് ഘടകളിലേക്ക് ചർച്ചയ്ക്ക് അയക്കും. കോൺഗ്രസിനോടുള്ള സമീപനവും ഈ കരട് രാഷ്ട്രീയപ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആകും തീരുമാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News