മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം ഇന്ന് വൈകിട്ട് 5-ന് ഹൈദരാബാദില്‍

ഹൈദരാബാദില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. ഹൈദരാബാദിലെ നിക്ഷേപകരെ മുഖ്യമന്ത്രി പിണറായി നേരില്‍ കാണും. കേരളത്തിന്‍റെ വ്യവസായ നിക്ഷേപ സാധ്യതകളും സംസാരിക്കും.

ജോണ്‍ ബ്രിട്ടാസ് എംപി,ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ഇളങ്കോവന്‍, മറ്റ് ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദില്‍ ആദ്യമായാണ് ഇത്തരമൊരു കേരള സംരംഭം.

ഹൈദരാബാദിലെ നിക്ഷേപകരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരില്‍ കാണും.ഐടി, ഫാർമസ്യൂട്ടിക്കൽസ്‌, ബയോ ടെക്‌നോളജി മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കും.

കേരളത്തിന്റെ വിവിധ മേഖലകളിലെ വ്യവസായ അന്തരീക്ഷവും സാധ്യതകളും ചർച്ചയിൽ വിശദീകരിക്കും. സിഐഐ, ക്രെഡായി, ഐടി, ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങൾ, ഡിജിറ്റൽവൽക്കരണം, നടപടി ക്രമങ്ങളിലെ ലളിതവൽക്കരണം തുടങ്ങിയവ അവതരിപ്പിക്കും.

വൈകിട്ട്‌ 5ന്‌ ഹൈദരാബാദിലെ ഹോട്ടൽ പാർക്ക്‌ ഹയാത്ത്‌ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ചീഫ്‌ സെക്രട്ടറി  ഡോ. വി പി ജോയ്‌, ഇൻഡസ്‌ട്രിസ്‌ ആൻഡ്‌ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കേരള ടൂറിസം ഡയറക്‌ടർ കൃഷ്‌ണ തേജ മൈല വരപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here