ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും മിന്നലടിച്ചു; വൈറലായി മിന്നല്‍ ജഡേജ; വീഡിയോയ്ക്ക് കമന്റുമായി മിന്നല്‍ മുരളി (ഒറിജിനല്‍)

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും മിന്നല്‍ മുരളി എഫക്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ വൈറലായതിന്റെ ത്രില്ലിലാണ് മലയാളികള്‍. മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.

തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഗെറ്റിംഗ് ബാക്ക് മിന്നല്‍ വേഗത്തില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകര്‍ കമന്റുകളുമായെത്തിയിരുന്നു. ‘അങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിലും മിന്നലടിച്ചു,’ ‘മിന്നല്‍ ജഡ്ഡു’, ‘എങ്ങും മിന്നല്‍ മയം’ ‘അങ്ങ് മാഞ്ചസ്റ്റര്‍ മുതല്‍ ഇങ്ങ് ഇന്ത്യന്‍ ടീം വരെ മിന്നലടിച്ചു’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

ഇപ്പോഴിതാ വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുകയാണ് ഒറിജിനല്‍ മിന്നല്‍ മുരളി. മിന്നലിന്റെ ഇമോജിയാണ് ടൊവിനോ പോസ്റ്റിന് കമന്റായി നല്‍കിയിരിക്കുന്നത്.

ടൊവിനോയുടെ കമന്റും എത്തിയതോടെ ജഡേജയുടെ പോസ്റ്റിന് താഴെ മലയാളികളെ തട്ടി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റില്‍ മിന്നല്‍ മുരളി പ്രത്യക്ഷപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News