‘ഹൈസ്പീഡ് റെയില്‍വേ ലൈന്‍ റോഡപകടങ്ങള്‍ 30 ശതമാനം കുറയ്ക്കും’; 2016-ല്‍ ഇ ശ്രീധരൻ പറഞ്ഞതിങ്ങനെ; ഇരട്ടത്താപ്പ് പുറത്ത്‌

കെ റെയിലിൽ ഇ ശ്രീധരന്റെ ഇരട്ടത്താപ്പ് പുറത്ത്‌. ഹൈ സ്പീഡ് റെയിലിന് വേണ്ടി ശ്രീധരൻ 2016-ൽ മാതൃഭൂമിയില്‍ എ‍ഴുതിയ ലേഖനമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഹൈസ്പീഡ് റെയില്‍ എത്രകാലം നീട്ടിക്കൊണ്ടുപോകും എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം.

ഹൈസ്പീഡ് റെയിലിന്റെ റൂട്ട് ഹൈസ്പീഡ് റെയില്‍വേയില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയും. തിരുവനന്തപുരത്തു നിന്ന് കൊല്ലംവരെ 20 മിനുട്ടു കൊണ്ടും തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെ 53 മിനിറ്റു കൊണ്ടും സഞ്ചരിക്കാമെന്നുമുൾപ്പെടെ വിശദമായി ശ്രീധരൻ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടുവരെ 98 മിനിറ്റുകൊണ്ടും കണ്ണൂര്‍വരെ രണ്ടുമണിക്കൂര്‍കൊണ്ടും ഈ വണ്ടിക്ക് ഓടിയെത്താന്‍ കഴിയും.

”ഹൈസ്പീഡ് റെയില്‍വേ ലൈന്‍ റോഡപകടങ്ങള്‍ 30 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വര്‍ഷവും 2400 പേരുടെ ജീവന്‍ രക്ഷപ്പെടും. ഇതുതന്നെ ഹൈസ്പീഡ് റെയിലിനുവേണ്ട ന്യായമാണ്.

ഓരോ വര്‍ഷവും 1000 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേരളത്തില്‍ ഗതാഗതക്കുരുക്കുകളിലും റോഡപകടങ്ങളിലും ഉണ്ടാകാന്‍ പോകുന്ന വര്‍ധന ആലോചിക്കാവുന്നതേയുള്ളൂ. തിരുവനന്തപുരംമുതല്‍ കണ്ണൂര്‍വരെയുള്ള ഹൈസ്പീഡ് റെയില്‍വേലൈന്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് എന്റെ അഭിപ്രായം”.

ഇങ്ങനെ പറഞ്ഞു നിർത്തുന്ന ഇ ശ്രീധരനാണ് കഴിഞ്ഞ ദിവസം കെ റെയിലിനെതിരെ രംഗത്തെത്തിയത്. കെ-റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി എന്നതുമുൾപ്പെടെയുള്ള വ്യത്യസ്ത നിലപടാന് ഇ ശ്രീധരൻ ഇന്നലെ പറഞ്ഞത്. വെറും രാഷ്ട്രീയപ്രേരിതമാണ് ശ്രീധരന്റെ വാക്കുകളെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here