നിങ്ങളൊരു ഐസ്‌ക്രീം പ്രേമിയാണോ? എങ്കില്‍ അറിഞ്ഞിരിക്കുക ഈ ദോഷവശങ്ങള്‍

മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം. ചിലര്‍ക്ക് ഐസ്‌ക്രീം എത്ര കഴിച്ചാലും മതിയാവില്ല. ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുകയേയുള്ളൂ.

ഉച്ച സമയങ്ങളില്‍ ഐസ്‌ക്രീം പരമാവധി ഒഴിവാക്കുക.

ശരീരം ഏറെ വിയര്‍ത്തിരിക്കുന്ന സമയത്തും ഐസ്‌ക്രീം കഴിക്കരുത്. കാരണം വിയര്‍ത്തുകുളിച്ചിരിക്കുമ്പോള്‍ തണുത്തത് എന്ത് കഴിച്ചാലും ഉള്ളില്‍ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാം.

പ്രമേഹം ഉണ്ടാകാനുള്ള സാധ്യത

ഐസ്‌ക്രീമില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണര്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഹെല്‍ത്തിലെ വിദഗ്ധര്‍ പറയുന്നു. ഐസ്‌ക്രീം കഴിച്ച ഉടന്‍ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളില്‍ ഐസ്‌ക്രീം ഒഴിവാക്കുക.

പൊണ്ണത്തടി

ഉറങ്ങുമ്പോള്‍ ശരീരം ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തതിനാല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്‌ക്രീമില്‍ മാത്രം ഏതാണ്ട് 4-5 ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400-500 കാലറിയാണ്. തണുത്ത് കട്ടിയായിരിക്കുന്ന ഐസ്‌ക്രീം ചവച്ചുകഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഐസ്‌ക്രീം ചവച്ചരച്ച് കഴിക്കുന്നത് മോണകള്‍ക്കും പല്ലുകള്‍ക്കുമാണ് കൂടുതല്‍ ദോഷം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News