കെ റെയിൽ; ഭുമി ഏറ്റെടുക്കലിന് തടസ്സമില്ല, സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റെയിൽവെ ഹൈക്കോടതിയിൽ

കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റെയിൽവെ ഹൈക്കോടതിയിൽ . പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതി ഉണ്ടെന്നും , ഭുമി ഏറ്റെടുക്കലിന് തടസ്സമില്ലന്നും റെയിൽവെ ഹൈക്കോടതിയെ അറിയിച്ചു.

പദ്ധതിക്കെതിരെ ബി ജെ പി സമരം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ, കെ റെയിലിനെ ഹൈക്കോടതിയിൽ പിന്തുണച്ചത്. കേന്ദ്ര അനുമതിയില്ലെന്ന വാദം പൊളിഞ്ഞത് യു ഡി എഫിനും തിരിച്ചടിയായി.

സർവ്വെ നടത്തുന്നതിനും ഭുമി ഏറ്റെടുക്കലിനും എതിരെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ പദ്ധതിയെ പിന്തുണച്ച് റെയിൽ വെ യും കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചത്. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലന്നും 2013 ലെ നിയമം അനുസരിച്ച് ഭുമി ഏറ്റെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ല. റെയിൽവെയുടെയും സംസ്ഥാന സർക്കാരിൻ്റെയും സംയുക്ത സംരഭമാണ് കെ റെയിൽ എന്ന് റെയിൽവെ വ്യക്തമാക്കി. പദ്ധതിക്കെതിരെ ബി ജെ പി സമരം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ കെ റെയിലിനെ ഹൈക്കോടതിയിൽ പിന്തുണച്ചത്. കേന്ദ്ര അനുമതിയില്ലെന്ന വാദം പൊളിഞ്ഞത് യു ഡി എഫിനും തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News