മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഗമം ഇന്ന്‌ 5.00 മണിക്ക് ഹൈദരാബാദിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെലങ്കാന വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റ് അംഗം ജോൺ ബ്രിട്ടാസ് എം പി പ്രതിനിധികളെ അഭിസംബോധന ചെയ്യും.ശ്രീ. അയോധ്യ റാമി റെഡ്ഡി അല്ല എം പിയും  പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഐടി, ഫാർമസ്യൂട്ടിക്കൽസ്‌, ബയോ ടെക്‌നോളജി അടക്കമുള്ള വിവിധ മേഖലകളിലെ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും വ്യവസായ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് വൈകുന്നേരം 5.00 മണിക്ക് ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ വെച്ച് നടത്താനിരിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് റോഡ്‌ഷോയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിലെ തിരഞ്ഞെടുത്ത വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

സിഐഐ, ക്രെഡായ് അംഗങ്ങൾ, ഐടി വ്യവസായം, ഫാർമ വ്യവസായം തുടങ്ങിയ പ്രതിനിധികൾ റോഡ്ഷോയിൽ പങ്കെടുക്കുന്നു. പാർലമെന്റ് അംഗങ്ങളായ ശ്രീ. ജോൺ ബ്രിട്ടാസും ശ്രീ. അയോധ്യ റാമി റെഡ്ഡി അല്ല എന്നിവർ പ്രതിനിധികളെ അഭിസംബോധന ചെയ്യും.

ബയോ-ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ഫാർമ, മറ്റ് സൺറൈസ് സെക്‌ടറുകൾ തുടങ്ങിയ ത്രസ്റ്റ് സെക്ടറുകളിലും വളർന്നുവരുന്ന മേഖലകളിലും സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ എന്നിവയായിരിക്കും സംരംഭകർക്ക് മുന്നിൽ കേരളം അവതരിപ്പിക്കുന്നത്.

സിഐഐ, ക്രെഡായി, ഐടി, ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ, വിവിധ മേഖലകളിലെ നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങൾ, ഡിജിറ്റൽവൽക്കരണം, നടപടി ക്രമങ്ങളിലെ ലളിതവൽക്കരണം തുടങ്ങിയവ അവതരിപ്പിക്കും.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ് & നോർക്ക), ഡോ. കെ ഇളങ്കോവൻ ഐഎഎസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ടൂറിസം ഡയറക്ടർ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണ തേജ മൈലവരപ്പ് ഐഎഎസ്, ശ്രീ. എൻ എസ് കെ ഉമേഷ് ഐ എ എസ്, സ്റ്റാഫ് ഓഫീസർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News