നല്ല ചൂട് ക്രിസ്പി കോളിഫ്‌ലവര്‍ ബജ്ജി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

സിംപിള്‍ കോളിഫ്‌ലവര്‍ ബജ്ജി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

കോളിഫ്‌ലവര്‍-1
കടലമാവ്——–ഒന്നെമുക്കാല്‍ കപ്പ്
വെള്ളം—1കപ്പ്
മുളകുപൊടി—ഒന്നര സ്പൂണ്‍
കായപൊടി—-അരസ്പൂണ്‍
ഉപ്പ്——–ആവശ്യത്തിന്
മഞ്ഞള്‍പൊടി—–കുറച്ച്
ബേക്കിംഗ് സോഡ—കാല്‍ സ്പൂണ്‍
അയമോദകം——അരസ്പൂണ്‍
വെളുത്ത എള്ള്-1സ്പൂണ്‍
പേരുംജീരകം—-1സ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍—വറുക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ലവര്‍ മുറിച്ച് മഞ്ഞള്‍പൊടി ഉപ്പ് വിനാഗിരി എന്നിവ ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.
ഒരു പാത്രത്തില്‍ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് വെള്ളം കുറച്ചു കുറച്ച് ആയി ചേര്‍ത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവര്‍ ചേര്‍ത്തു മിക്‌സ് ചെയ്യുക

ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കുക. കുറഞ്ഞ തീയില്‍ വെച്ചശേഷം കുറച്ചു കുറച്ച് ആയി കോളിഫ്‌ലവര്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക. വേണമെങ്കില്‍ മാവില്‍ കാല്‍ സ്പൂണ്‍ ഗരം മസാല കൂടെ ചേര്‍ത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.

Note:-മാവ് തയ്യാറാക്കുമ്പോള്‍ വെള്ളം കൂടിപോവാതെ ശ്രദ്ധിച്ചു വേണം മിക്‌സ് ചെയ്യാന്‍. വെള്ളം കൂടിപ്പോയാല്‍ എണ്ണ കുടിക്കും.മാവ് കറക്റ്റ് ആയി കോളിഫ്‌ലവറില്‍ പിടിക്കില്ല വിട്ടുപോവും. ബേക്കിംഗ് സോഡ നിര്‍ബന്ധമില്ല ഇല്ലാതെയും ഉണ്ടാക്കാം.അയമോദകം പെരുംജീരകം എള്ള് എന്നിവ ഓപ്ഷണല്‍ ആണ്. അതുപോലെ ഞാന്‍ ഇവിടെ അരിപൊടി ചേര്‍ത്തിട്ടില്ല. വേണമെങ്കില്‍ കുറച്ച് കൂടെ ക്രിസ്പി ആയി കിട്ടും അരിപൊടി ചേര്‍ത്താല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here