വെറൈറ്റി ലുക്കില്‍ ധനുഷ്; വാത്തിയുടെ ചിത്രീകരണം ആരംഭിച്ചു

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’യുടെ ചിത്രീകരണം ആരംഭിച്ചു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയില്‍ സംയുക്ത മേനോനാണ് നായിക. ധനുഷ് തന്നെയായിരുന്നു ‘വാത്തി’ ചിത്രം പ്രഖ്യാപിച്ചത്.

ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. ദിനേഷ് കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’. ധനുഷിനും സംയ്ക്തയ്ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അടുത്തിടെ പൂജ നടന്നെങ്കിലും ചിത്രം ഷൂട്ടിംഗ് പൂര്‍ണ അര്‍ഥത്തില്‍ ആരംഭിച്ചത് ഇന്നാണ്. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ‘വാത്തി’യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News