കുതിരാൻ തുരങ്കത്തിൽ പാറപൊട്ടിക്കൽ ആരംഭിച്ചു; പരീക്ഷണ പൊട്ടിക്കൽ വിജയകരം

കുതിരാൻ തുരങ്കത്തിന് സമീപം അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി പാറപൊട്ടിക്കൽ ആരംഭിച്ചു. പാറ പൊട്ടിക്കലിൻ്റെ ഭാഗമായുള്ള പരീക്ഷണ പൊട്ടിക്കൽ വിജയകരമായി പൂർത്തിയാക്കി.

രണ്ടരയോടുകൂടിയായിരുന്നു പരീക്ഷണ പാറ പൊട്ടിക്കൽ. അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി നിയന്ത്രിതമായ സ്ഫോടന മായിരിക്കും നടക്കുക. ദിവസവും 3 പ്രാവശ്യം സ്ഫോടനം നടത്തി 45 ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമാണ കമ്പനിയറിയിച്ചത്. എന്നാൽ ആദ്യ ആഴ്ച്ച 2 തവണ മാത്രമെ സ്ഫോടനമുണ്ടാകു.

സ്ഫോടനത്തിന് മുൻപ് ആദ്യം സൂചന സൈറിൻ മുഴക്കും.ഇതിനു ശേഷമായിരിക്കും ഇരുവശങ്ങളിലേയും റോഡുകൾ ബ്ലോക്ക് ചെയ്യുക. വണ്ടികൾ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം രണ്ടാം സൈറിൻ മുഴക്കും. ഇതിനു ശേഷമായിരിക്കും സ്ഫോടനം. സ്ഫോടനം നടക്കുന്നതിന് സമീപമുള്ള സ്ഥലങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കില്ല.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കൂടുതൽ സ്ഫോടനം നടത്തരുതെന്ന് നിർമാണ കമ്പനിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തുന്ന സമയത്ത് ഒരു പ്രദേശവാസിക്കും പ്രവർത്തനം വിലയിരുത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News