ലൈഫ് മിഷന്‍; പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം അപേക്ഷകളിലും പരിശോധന പൂര്‍ത്തിയാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സമൂഹത്തിലെ അശരണരായ കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണയും പരിശ്രമവും അകമഴിഞ്ഞ സഹകരണവും അനിവാര്യമാണ്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരള വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചും വിവിധ സര്‍വ്വേ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥവും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ പ്രവര്‍ത്തനത്തിലൂടെ ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്‍ഡുതല പരിശോധന ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കി അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത് സുതാര്യവും കുറ്റമറ്റ രീതിയിലും ആയിരിക്കണം സ്വന്തമായി വീട് ലഭ്യമാകാതെ അവശേഷിക്കുന്ന അര്‍ഹതയുള്ള എല്ലാ കുടുംബങ്ങളും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അനര്‍ഹരായ ഒരു കുടുംബം പോലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജനുവരി 31നുള്ളില്‍ ഫീല്‍ഡുതല അന്വേഷണം പൂര്‍ത്തിയാക്കി അര്‍ഹരാണെന്ന് കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കളുടെയും പട്ടിക, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ സംവിധാനങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പൂര്‍ണ്ണമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 2022 ഫെബ്രുവരി 28നകം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News