പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; 12 പേരെ ചോദ്യംചെയ്യലിന് ഹാജരാകും

പ്രധാന മന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം ശക്തമാകുകയാണ്. കേന്ദ്ര സർക്കാരിന്റെ മൂന്നാംഗ അന്വേഷണ കമ്മിറ്റീ, പഞ്ചാബ് പൊലിസ് മേധാവി ചട്ടോബാധ്യ ഉൾപ്പടെയുള്ള 12 പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാക്കാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിറ്റി പഞ്ചാബിലാണ്.

പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്കെതിരേ കടുത്ത നടപടികളുണ്ടാകുമെന്ന സൂചനകൾ നേരത്തെ പുറത്ത് വരുന്നിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രക്കിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്ന കാര്യം തിങ്കളാഴ്ച അറിയും. പഞ്ചാബ് സംസ്ഥാന സർക്കാർ രൂപീകരിച്ച അന്വേഷണസമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലും സുപ്രീംകോടതിയെ അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസി അംഗത്തെ കൂടി ഉൾപ്പെടുത്തി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ഹർജിക്കാരൻ്റെ വാദം. കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരനായ എസ് പി ജി അംഗത്തെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് പഞ്ചാബിലെ വാദം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെട്ടത് കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും അന്തർദേശീയ ബന്ധങ്ങളെ പോലും ബാധിക്കുന്ന വിഷയമാണെന്നും പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News