‘മണി’യായി ഭീഷ്മത്തില്‍ കോട്ടയം രമേശ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഭീഷ്മ പര്‍വ’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപോഴിതാ കോട്ടയം രമേശിന്റെ (Kottayam Ramesh) ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

‘മണി’ എന്ന ഒരു കഥാപാത്രത്തെയാണ് കോട്ടയം രമേശ് അവതരിപ്പിക്കുക. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘ബിഗ് ബി’യുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ചെയ്യാനിരുന്നതെങ്കിലും അമല്‍ നീരദ് കൊവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മ പര്‍വ്വം’ പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കൊച്ചിയാണ് ‘ഭീഷ്മ പര്‍വം’ ചിത്രത്തിന്റെ ലൊക്കേഷന്‍. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News