മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം- ഹൈദരാബാദ്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഹൈദരാബാദിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയുന്നതൊക്കെ യാഥാർഥ്യമാക്കുന്ന നേതാവാണ് മുഖ്യമന്ത്രിയെന്നും,കേരളത്തെ കുറിച്ചു പലരും പ്രചരിപ്പിക്കുന്നത് 99 ശതമാനവും തെറ്റായ കാര്യങ്ങളാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കേരളത്തിലെ വികസന പ്രവർത്തനങ്ങളെ അയോദ്ധ്യ രാമ റെഡ്ഡി അല്ല എം പി പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും ലൈഫ് മിഷൻ ഉൾപ്പെടെയുള്ള മിഷനുകള്‍ ചൂണ്ടിക്കാട്ടി രാമ റെഡ്ഡി പ്രശംസിച്ചു.പിണറായി വിജയന്റെ കീഴിൽ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിൽ സന്തോഷം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച. 2022-ലെ നിരവധി വികസന പ്രവത്തനങ്ങൾക്കും പദ്ധതികൾക്കുമുള്ള തുടക്കം കൂടിയാകും ഹൈദരാബാദിൽ പുരോഗമിക്കുന്ന നിക്ഷേപക സംഗമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here