കറുമുറു തിന്നാന്‍ അച്ചപ്പം ഉണ്ടാക്കാം നല്ല നാടന്‍ രീതിയില്‍

ചേരുവകള്‍

• പച്ചരി — 2 കപ്പ്
• മുട്ട — 2 എണ്ണം
• തേങ്ങാപാല്‍ —
• എള്ള് — 1 ടേബിള്‍സ്പൂണ്‍
• പഞ്ചസാര — ആവശ്യത്തിന്
• ഉപ്പ് — കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചരി രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തിയ ശേഷം പൊടിച് അരിച്ചെടുത്തതാണ് .4 കപ്പ് അരിപൊടി ആണ് അച്ചപ്പതിനു എടുത്തത് .ഒരു ബൗളിലേക്കു അരിപൊടി ചേര്‍ത്തുകൊടുക്കുക .ശേഷം രണ്ടു മുട്ട നന്നായി അടിച്ചെടുത്തതും കുറച്ചു തേങ്ങാപാലും അരിപ്പൊടിയില്‍ ചേര്‍ക്കുക .നന്നായി മിക്‌സ് ചെയ്യുക .ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും എള്ളും ചേര്‍ത്ത് മിക്‌സ് ചെയ്യുക .അച്ചപ്പത്തിന്റെ മാവു റെഡി .ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഒപ്പം തന്നെ അച്ചപ്പതിന്റെ അച്ചും ചൂടാക്കണം .ശേഷം ചൂടായ അച്ചു എടുത്തു ബാറ്ററില്‍ മുക്കിയ ശേഷം(അച്ചു മുക്കാല്‍ ഭാഗംമാത്രമേ ബാറ്റെറില്‍ മുക്കാവൂ ) വെളിച്ചെണ്ണയില്‍ വച്ച് കൊടുക്കുക അച്ചു ഒന്ന് തട്ടികൊടുത്താല്‍ അച്ചപ്പം അച്ചില്‍നിന്നും വിട്ടുവരും .അച്ചപ്പതിന്റെ ഇരുവശവും ഫ്രൈ ആയി വന്നാല്‍ വെളിച്ചെണ്ണയില്‍ നിന്നും കോരിമാറ്റാം .നല്ല ക്രിസ്പ്പിയും ടേസ്റ്റിയുമായ അച്ചപ്പം റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News