കേരളത്തെ ഉത്തരവാദിത്വമുള്ള നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കും; മുഖ്യമന്ത്രി

കേരളത്തെ ഉത്തരവാദിത്വമുള്ള നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈദരാബാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തെ വ്യവസായ സൗഹാർദ്ദ സംസ്ഥാനമാക്കുമെന്ന് ഇടത് സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യവസായ വളർച്ചയിൽ കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നിരവധി പ്രകൃതി ക്ഷോഭങ്ങളെ നേരിടേണ്ടി വന്നിട്ടും വളർച്ചയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്, കേരളം സദ്ഭരണ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു, നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ നൽകാൻ കേരളത്തിന് കഴിയുമെന്നും വിദ്യാസമ്പന്നമായ ജീവനക്കാരെയും കേരളത്തിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News