സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കും; വീണാ ജോർജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയത്തിൽ മെഡിക്കൽ എഡുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തും. സിസിടിവി പ്രവർത്തനമടക്കം എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കും. ജോലിക്കെത്തുന്ന ജീവനക്കാർ കൃത്യമായ ഐഡി കാർഡുകൾ ധരിച്ചിരിക്കണം. എല്ലാ മെഡിക്കൽ മെഡിക്കൽ കോളേജുകളിലും സിസിടിവി ഇല്ലെങ്കിൽ സ്ഥാപിക്കണം. സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കും.

മുൻ സൈനികരെ സെക്യുരിറ്റിമാരായി നിയമിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെയും മാതാപിതാക്കളെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News