കെ-റെയില്‍ പദ്ധതിയെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ കെ റെയില്‍ വന്നതിനു ശേഷം വരാന്‍ സാധ്യതയുള്ള വ്യാജ പത്രവാര്‍ത്തകളെ കുറിച്ച് പരിഹാസ രൂപേണ പറയുകയാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 2025ലെ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കെ റെയില്‍ ഗുണകരമായി ഭവിക്കും. ഒപ്പം ഹെലികോപ്ടര്‍ വാടകയും ലാഭിക്കാം. എന്നായിരുന്നു പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കെ റെയില്‍ വന്നതിനു ശേഷമുള്ള പത്ര വാര്‍ത്തകള്‍
എടപ്പാള്‍;
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ 108 ശിവാലയങ്ങളിലും ശിവരാത്രി നാളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിനായി അന്നേ ദിവസം ”ശംഭോമഹാദേവ ”എന്ന പേരില്‍ ഒരു സൌജന്യ ട്രെയിന്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം സില്‍വര്‍ ലൈനിലൂടെ ജനങ്ങള്‍ നാമജപം നടത്തുമെന്നും മുന്‍ മിസ്സോറാം…………………….
കൊച്ചി;
കേരള ലാലിഗ ധാരണയായി,
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ടീമുകള്‍ കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് മൂന്ന് സ്റ്റേഡിയങ്ങളിലായി 30 മത്സരങ്ങള്‍ക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയായി.
കേരളത്തിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും വിധത്തിലായിരിക്കും സമയം ക്രമീകരിക്കുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
തൃശൂര്‍;
ഈ വര്‍ഷത്തെ പൂരത്തിന് വിപുലമായ ഒരുക്കങ്ങള്‍,
മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരട്ടി ആളുകളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നതിനാല്‍ വടക്കുംനാഥനും തിരുവമ്പാടിയും പാറമേക്കാവും വലിയ തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചു.
ആനകളെ തൃശൂരിലെത്തിക്കാന്‍ കെ റെയിലില്‍ പ്രത്യേകം ബോഗികള്‍ തയ്യാറാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
തിരുവനന്തപുരം;
കെ റെയില്‍ യാഥാര്‍ത്ഥ്യമായതോടുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ട്രാന്‍സ്ഫറിനായുള്ള നെട്ടോട്ടത്തിന് വിരാമമായെന്ന് പുതിയ പഠനം. ഏത് ജില്ലയിലും ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറായതാണ് ഇതിനു കാരണം.
പ്രായമായ രക്ഷിതാക്കള്‍ കൂടുതല്‍ സന്തോഷവാന്മാരാണെന്നും പഴയ കൂട്ടുകുടുംബത്തിലേക്ക് കേരളം തിരിച്ചുവരുന്നുവെന്നും പഠനം.
കോട്ടയം;
ഇന്നലെ രാവിലെ 6 മണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കെ റെയില്‍ കാസര്‍ഗോട് എത്തിയപ്പോള്‍ ഒരുമിനുട്ട് വൈകി!
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.