കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എം പി ‘ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ’ യിൽ

ഹൈദരാബാദിൽ  നടന്ന നിക്ഷേപക സംഗമത്തിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത സംസാരിക്കവേ കേരളത്തെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞ വാക്കുകൾ ശ്രദ്ധേയം.കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച. 2022-ലെ നിരവധി വികസന പ്രവത്തനങ്ങൾക്കും പദ്ധതികൾക്കുമുള്ള തുടക്കം കൂടിയാകും ഹൈദരാബാദിലെ നിക്ഷേപക സംഗമം.ഹൈദരാബാദിലെ ബിസിനസ് മീറ്റിനു തങ്ങളെ ക്ഷണിച്ച രാജ്യസഭാംഗമായ അയോദ്ധ്യ രാമറെഡ്‌ഡിയെയും ജോൺ ബ്രിട്ടാസ് എം പി പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്.ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ എന്ന പേരിൽ നിക്ഷേപക സംഗമം നടന്നത്. .

കേരളത്തിന്റെ മുഖ്യമന്ത്രി എന്താണോ കാണുന്നത് അത് നടപ്പിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തെ ഒരു മൂന്നര ദശാബ്ദകാലമായി അറിയാം. ഞാൻ കണ്ണൂരിൽ മാധ്യമപ്രവർത്തനം ആരംഭിച്ച സമയം അദ്ദേഹം സിപിഐഎമ്മിന്റെ പാർട്ടി സെക്രട്ടറി ആയിരുന്നു അന്ന് മുതൽ എനിക്ക് അദ്ദേഹത്തെ നല്ല പോലെ അറിയാം അതിന്റെയെല്ലാം അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഞാൻ എന്ത് ടാഗ്‌ലൈൻ കൊടുക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും അദ്ദേഹം പറയുന്നതെ ചെയ്യൂ ചെയ്യുന്നതേ പറയൂ… ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനെ ഞാൻ ഇതിനുമുൻപെ കണ്ടിട്ടില്ല എന്നും ജോൺ ബ്രിട്ടാസ് എം പി

ആദ്യമായാണ് ഹൈദരാബാദിൽ ഇത്തരത്തിലുള്ള ഒരു സംഗമം നടത്തുന്നത്. കേരളം എന്ന സംസ്ഥാനത്തെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നു എന്നാൽ ഞങ്ങൾക്കുറപ്പാണ് ഞങ്ങളെ ഇവിടേക്ക് ക്ഷണിച്ച റെഡ്‌ഡി അങ്ങനെപറയില്ല എന്നുള്ളത് കാരണം എന്തെന്നാൽ അദ്ദേഹം കേരളം എന്താണെന്ന് കണ്ടിട്ടുള്ള വ്യക്തിയാണ്… കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ വ്യക്തിയാണ്…

രാജ്യസഭാ പാർലമെന്റ്  മെമ്പർ ആയ ശ്രീ അയോദ്ധ്യ രാമറെഡ്‌ഡി എന്നോട് കേരളത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.എനിക്ക് മനസിലായത് അദ്ദേഹം കേരളത്തിൽ വന്നതിന് രണ്ടു കാരണങ്ങൾ ആണ് ,ഒന്നദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ട അയ്യപ്പനെ കാണാനും രണ്ടാമത്തേത് കേരളത്തിലെ ജനത പിണറായി സർക്കാരിന് കീഴിൽ എങ്ങനെ ജീവിക്കുന്നു എന്നറിയാനും വേണ്ടി മാത്രമാണ് .ഇതറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചത് എന്താണ് അദ്ദേഹത്തെ കേരളത്തിൽ ആകർഷിച്ചതെന്ന് എന്നായിരുന്നു ?… അതിന് അദ്ദേഹം നൽകിയ മറുപടി കേരളത്തിൽ വര്ഷങ്ങളായി ഒരിക്കലും നടപ്പിലാവില്ല എന്ന് കരുതിയ മിക്ക വികസന പദ്ധതികളും അതിമനോഹരമായാണ്പിണറായി സർക്കാർ നടപ്പിലാക്കി ,അത് എങ്ങനെയെന്ന് ഞാൻ പലപ്പോഴും അതിശയോക്തിയോടെ നോക്കിനിന്നിട്ടുണ്ട്….

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള മിഷനുകളെയും അയോദ്ധ്യ രാമറെഡ്‌ഡി പ്രശംസിച്ച്‌ സംസാരിച്ചു എന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി .
മുഖ്യമന്ത്രിയുടെ കീഴിൽ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നത്കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ ആണ് പിണറായി സർക്കാർ ,സർക്കാർ എല്ലാക്കാലത്തും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഒരിക്കൽക്കൂടി ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു :ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News