മുംബൈ സുരക്ഷിതം; ലോക്ഡൗൺ സാഹചര്യമില്ലെന്ന് ബിഎംസി മേധാവി

മുംബൈയിൽ ഒരു ദിവസം 40,000 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഉടനെ ഉണ്ടായേക്കുമെന്നും ഇരുപതിനായിരം കാട്ടുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ പറഞ്ഞു.

നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്നും അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ചാഹൽ വ്യക്തമാക്കി.

രണ്ട് തവണ വാക്സിനേഷൻ പൂർത്തിയായവർക്ക് ഒമൈക്രോൺ രോഗബാധയിൽ നിന്നും വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയുന്നുണ്ടെന്നും ചഹാൽ പറഞ്ഞു. അത് കൊണ്ട് തന്നെ മുംബൈ നഗരത്തെ മൂന്നാം തരംഗം കാര്യമായി ബാധിക്കില്ലെന്നും ചാഹൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 80 ശതമാനം പേർക്കും ആശുപത്രി സേവനം വേണ്ടി വന്നില്ല. നിലവിൽ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ധാരാളം ഓക്സിജൻ കിടക്കകളുണ്ടെന്നും മൂന്നാം തരംഗത്തെ നേരിടാൻ നഗരം സജ്ജമാണെന്നും ബി എം സി ചീഫ് പറഞ്ഞു.

പ്രതിദിന കേസുകൾ വരും ദിവസങ്ങളിൽ 40,000 കടന്നേക്കാമെന്നും എന്നാൽ അത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ ക്ഷാമമോ ലോക്ക്ഡൗണോ പോലും ഉണ്ടാകില്ല. ആശുപത്രി കിടക്കകളോ ഓക്സിജനോ ആവശ്യമായി വരുന്ന രോഗികൾ ചെറിയ ശതമാനം മാത്രമായിരിക്കുമെന്നും ചാഹൽ അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പിന്റെ ഉയർന്ന ശതമാനമാണ് നഗരത്തിന് തുണയാകുന്നതെന്നും ചാഹൽ പറഞ്ഞു. മുഴുവൻ യോഗ്യതയുള്ള ജനങ്ങൾക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്, രണ്ടാമത്തെ ഡോസ് കവറേജ് 89% ആണ്. വാക്‌സിനേഷൻ എടുത്ത ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാലും അഞ്ച് ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യാനാകുമെന്നും കമ്മീഷണർ പറഞ്ഞു.

വാക്‌സിനേഷൻ എടുക്കാത്തവരോ നിരവധി രോഗാവസ്ഥകളുള്ളവരോ പ്രായമായവരോ മാത്രമാണ് ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.

ഇക്കാരണങ്ങൾ കൊണ്ടാണ് കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിൽ ലോക്ക്ഡൗണിനെതിരെ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News