കേരളത്തിൽ നിക്ഷേപങ്ങൾക്ക് മികച്ച സാധ്യത; ഒരേ സ്വരത്തിൽ വ്യവസായികൾ

കേരളത്തിൽ നിക്ഷേപങ്ങൾക്ക് മികച്ച സാധ്യതയുണ്ടെന്ന അഭിപ്രായവുമായി വ്യവസായികൾ. ഹൈദരാബാദിൽ നടന്ന നിക്ഷേപ സംഗമത്തിലാണ് നിക്ഷേപകരുടെ അഭിപ്രായം. മുഖ്യമന്ത്രിയുടെ കീഴിൽ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും കേരളത്തിലേക്ക് നിക്ഷേപങ്ങൾ കൊണ്ട് വരുന്നതിൽ സന്തോഷമെന്നും അയോദ്ധ്യ രാമ റെഡ്ഡി എംപി പറഞ്ഞു.. കേരളത്തിന്റെ വികസനത്തിനായി ഇനിയും സമാന രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലും നിക്ഷേപ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

കേരളത്തിന്റെ വികസന വളർച്ച ലക്ഷ്യം വെച്ചുകൊണ്ടാണ് ഹൈദരാബാദിൽ നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. ഡോ.റെഡ്ഢിസ് ലാബ് അടക്കം 60ഓളം പ്രമുഖ കമ്പനികൾ വ്യവസായ സംഗമത്തിൽ പങ്കെടുത്തു.. മുഖ്യമന്ത്രിക്കൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ എന്നിവർ പങ്കെടുത്തു..കേരളത്തെ നിക്ഷേപ സാധ്യതകളെ കുറിച്ചു ഇളങ്കോവൻ ഐ എ എസ് വ്യവസായ സംഗമത്തിൽ പങ്കെടുത്തവർക്ക് വിവരിച്ചു നൽകി.

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചെന്നു അയോദ്ധ്യ രാമ റെഡ്ഡി എംപിയും വ്യക്തമാക്കി..കേരളം നിക്ഷേപ സൗഹൃദമെന്നും കേരളത്തെ കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ ഇന്നത്തെ സംഗമത്തോടെ നിക്ഷേപകർക്ക് മാറിയെന്നും അയോദ്ധ്യ രാമ റെഡ്ഡി എംപി കൈരളി ന്യൂസിനോട് പറഞ്ഞു..

കേരളത്തിൽ നിക്ഷേപങ്ങൾക്ക് മികച്ച സാധ്യതയുണ്ടെന്ന് തന്നെയാണ് നിക്ഷേപകരും അഭിപ്രായപെടുന്നത്.അവരുടെ സംശയങ്ങൾ ചോദിച്ചറിയുകയും ചെയ്തു.കേരളം വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ കൂടുതൽ സംസ്ഥാനങ്ങളിലും സമാനമായ നിക്ഷേപ സംഗമങ്ങൾ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here