സുരക്ഷാ വീഴ്ചയും പ്രതിഷേധവും ബിജെപി അജണ്ടയോ? പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു. പ്രധാനമന്ത്രിയുടെ വാഹനം പാലത്തിൽ കുടുങ്ങിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് വാഹനത്തിന് അടുത്ത് എത്തിയത് ബിജെപി പ്രവർത്തകർ. പരിപാടി നടക്കുന്ന ഇതേ സമയം ബിജെപി പ്രവര്ത്തകര് വേദിയിൽ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത്.

പ്രധാനമന്ത്രിയുടെ വാഹനം 20 മിനുട്ട് നേരമാണ് മേൽപ്പാലത്തിൽ കുടുങ്ങി കിടന്നത്. പൂർണമായും പ്രധാനമന്ത്രിയുടെ സഞ്ചാര പാതയിൽ നിന്ന് പൊതുജനങ്ങളെ SPG സുരക്ഷയുടെ ഭാഗമായി മുൻകൂട്ടി ഒഴിപ്പിക്കാറുണ്ട്. എന്നിട്ടും ബിജെപി പ്രവർത്തകർ കുടുങ്ങി കിടന്ന പ്രധാനമന്ത്രിയുടെ വാഹനത്തിൻ്റെ തൊട്ട് അടുത്തെത്തി.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർക്കും പ്രധാനമന്ത്രിയുടെ വാഹനത്തിനും ഇടയിൽ SPG യുടെ സുരക്ഷാ കവചം പോലും ഉണ്ടായിരുന്നില്ല. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയും പ്രതിഷേധവും ബിജെപിയുടെ അജണ്ടയാണെന്ന കോൺഗ്രസിൻറെ വാദം ശക്തിപ്പെടുകയാണ്.

സംഭവം നടക്കുന്ന സമയം അമരീന്ദർ സിംഗ് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുതിർന്ന ദേശീയ നേതാക്കൾ അടക്കം വേദിയിൽ ഉള്ളപ്പോൾ സദസ്സിൽ ബിജെപി പ്രവർത്തകരാരും ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച ദൃശ്യങ്ങളും കോൺഗ്രസ് നേതാവ് പ്രശാന്ത് ഭൂഷൺ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ പഞ്ചാബ് സംസ്ഥാന സർക്കാരിനെ പൂർണമായി പഴിചാരി രക്ഷപ്പെടാൻ ബിജെപി നടത്തിയ നീക്കം ബിജെപിക്ക് നേരെ തന്നെ തിരിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here