വണ്ടിയായാലും സംഘിയായാലും ഇനി എടപ്പാള്‍ മേല്‍പ്പാലം; ട്രോളി ചിരിപ്പിച്ച് എം എം മണി

എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ സംഘപരിവാറിന്റെ എടപ്പാൾ ഓട്ടത്തെ ട്രോളി എം എം മണിയും രംഗത്ത്. ‘ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും.. എടപ്പാള്‍ പാലം.’ എന്നാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് എം എം മണി ഫേസ്‌ബുക്കിൽ കുറിച്ചു.

സോഷ്യല്‍മീഡിയ അന്നും ഇന്നും ആഘോഷമാക്കുന്ന എടപ്പാള്‍ഓട്ടത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ..’ എന്നാണ് മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് അറിയിപ്പിലൂടെ മന്ത്രി ശിവന്‍കുട്ടി ട്രോളിയത്.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News