സംഘിയെ എടപ്പാള്‍ മേല്‍പ്പാലത്തിലൂടെ ഓടിച്ച് മന്ത്രി വി ശിവന്‍കുട്ടി

എടപ്പാൾ നിവാസികളുടെ സ്വപ്നം നാളെ പൂവണിയാനിരിക്കെ സംഘ്പരിവാറിന്റെ ആ കുപ്രസിദ്ധ ഓട്ടത്തെ വീണ്ടും ഓർമിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി . ‘ചരിത്രപ്രസിദ്ധ’മായ ‘എടപ്പാള്‍ ഓട്ടം’ നടന്ന അതേ ജംഗ്ഷനിലാണ് നിര്‍മാണം പൂര്‍ത്തിയായ മേല്‍പ്പാലവും സ്ഥിതി ചെയ്യുന്നത്.

മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ‘ചരിത്രഓട്ട’ത്തെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്. ‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ..’ എന്നാണ് മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് അറിയിപ്പിലൂടെ മന്ത്രി ട്രോളിയത്.

ഇതിനൊപ്പം മേല്‍പ്പാലത്തിലൂടെ ഓടുന്ന രീതിയില്‍ സംഘപരിവാര്‍ അനുഭാവിയെയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുന്നത്.

അതേസമയം എടപ്പാൾ ഓട്ടത്തെ ട്രോളി എം എം മണിയും രംഗത്ത് എത്തിയിരുന്നു . ‘ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും.. എടപ്പാള്‍ പാലം.’ എന്നാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് എം എം മണി ഫേസ്‌ബുക്കിൽ കുറിച്ചു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News