രാജ്യാന്തരപുരസ്ക്കാര നിറവിൽ തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജ്

ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. വില്ലേജ് ഓഫ് ദ് ഇയർ അവാർഡാണ് ലഭിച്ചത്. സംസ്ഥാനടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.

കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകൾ നല്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ, കൗൺസിലുകൾ, സർക്കാരുകൾ എന്നിവയെയും ഗുരുക്കളെയും കലാകാരരെയും ഡിസൈനർമാരെയും വ്യക്തികളെയും ആദരിക്കാൻ 2017-ൽ ആരംഭിച്ചതാണ് ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡുകൾ.

വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളിൽ ഇൻഡ്യയ്ക്കു ലഭിച്ച ഏക അവാർഡാണിത്. മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവർഷത്തെ വില്ലേജ് ഓഫ് ദ് ഇയർ.

വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ ഇന്റർനാഷണൽ പ്രസിഡന്റ് സാദ് ഹനി അൽ-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലുംനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

കരകൗശലരംഗത്തെ സുസ്ഥിരവികസനമാതൃക വികസിപ്പിച്ച സ്ഥാപനങ്ങൾ ജോർജിയ ആർട്‌സ് ആൻഡ് കൾച്ചറൽ സെന്ററും മലേഷ്യയിലെ റിയലിസ്റ്റിക് അട്രാക്‌ഷനും (Realistic Attraction SDN. BHD) കമ്പനി ജപ്പാനിലെ ഷോസു സിക്കോയും (Shozu Shikko) ആണ്.

ക്രാഫ്റ്റ് ഐക്കോൺ ഓഫ് ദ് ഇയർ ശ്രീലങ്കൻ നാഷണൽ ക്രാഫ്റ്റ്സ് കൗൺസിലിലെ ചന്ദ്രമാലി ലിയാംഗനെ (Chandramali Liyangane) ആണ്. കരകൗശലരംഗത്തെ സുസഥിരവികസനത്തിനും സാമൂഹികമായ ഉൾച്ചേർക്കലിനുമുള്ള പുരസ്ക്കാരം മലേഷ്യൻ പ്രിസൺ വകുപ്പിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here