ഹിന്ദു യുവവാഹിനിയെ തള്ളി കേന്ദ്രമന്ത്രി; വിദ്വേഷ സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുത്

ഹിന്ദു യുവവാഹിനിയെ തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഹരിദ്വാറില്‍ നടന്ന വിദ്വേഷ സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുതെന്നും ഇത്തരം സംഭവങ്ങളില്‍ നിയമത്തില്‍ ആരും കൈ കടത്തരുതെന്നും നിയമം അതിന്റെ രീതിയില്‍ മുന്നോട്ട് പോവണമെന്നും ഗഡ്കരി പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും അതിനുവേണ്ടി മുസ്ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്. ഡിസംബര്‍ 17 മുതല്‍ 20വരെ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഹരിദ്വാറിലെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ഇങ്ങനെ

‘എന്റെ അഭിപ്രായത്തില്‍ സ്വാമി വിവേകാന്ദന്‍ ചിക്കോഗോയില്‍ വെച്ച് നടന്ന സര്‍വമതസമ്മേളനത്തില്‍ പറഞ്ഞതുപോലെ, നമ്മുടെ മതം സഹിഷ്ണുതയിലും ലാളിത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്നതാണ്. നമ്മുടെ രാജാക്കന്‍മാര്‍ ആരുടെയും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ല.

ലോകത്തിലെ എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടില്‍ നിന്നും ആരാണോ വ്യതിചലിക്കുന്നത് അവരുടെ വാക്കുകളെ തള്ളിക്കളയണം.

ഇത്തരം സംഭവങ്ങളില്‍ നിയമത്തില്‍ ആരും കൈ കടത്തരുതെന്നും നിയമം അതിന്റെ രീതിയില്‍ മുന്നോട്ട് പോവണമെന്നും ഗഡ്കരി പറയുന്നു. ബുള്ളി ഭായ് ആപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഒന്നോ രണ്ടോ ആളുകള്‍ ചെയ്തത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയായി കാണരുതെ’ന്നായിരുനിനു ഗഡ്കരിയുടെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here