എന്ത് ടേസ്റ്റ് ആണെന്നോ ഈ കണ്ണൂർ മീൻ ബിരിയാണിക്ക് ……

ഏറെ രുചികരമാണ് കണ്ണൂർ മീൻ ബിരിയാണി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. മറ്റു ബിരിയാണികളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ബിരിയാണി.

ചേരുവകള്‍

ആവോലി / അയക്കൂറ – 1/2 kg
ബസ്മതി / ജീരകശാല അരി – 3 കപ്പ്‌
ഉള്ളി – 4
തക്കാളി – 2
പച്ചമുളക് – 15
വെളുത്തുള്ളി – 1 പോട്
ഇഞ്ചി – 1 ഇഞ്ച് വലിപ്പത്തിൽ

തേങ്ങ – 1/4 കപ്പ്‌
നെയ്യ് – 6, 7 ടീസ്പൂണ്‍
ഓയിൽ – 10 ടീസ്പൂണ്‍
പട്ട ഒരു കഷ്ണം
ഏലക്ക – 4,5
ഗ്രാമ്പു – 5, 6
ബെലീവിസ് – 2

വെള്ളം – 6 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
മുളക്പൊടി – 2 ടീസ്പൂണ്‍
മഞ്ഞൾപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 3/4 ടീസ്പൂണ്‍

ഗരംമസാല – 1 ടീസ്പൂണ്‍
ചെറുനാരങ്ങ – 1 1/2
കിസ്മിസ് – ആവശ്യത്തിന്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീൻ മസാല പുരട്ടിവെക്കുക.

2 ടീസ്പൂണ്‍ മുളക്പൊടി 1/2 ടീസ്പൂണ്‍ മഞ്ഞൾപൊടി 1/2 മുറി ചെറുനാരങ്ങാ നീരും ഉപ്പും അൽപ്പം വെള്ളവും ചേർത്ത് പേസ്റ്റാക്കി മീനിൽ തേച്ചുപിടിപ്പിച്ചു 15 മിനുട്ട് മാറ്റിവെക്കുക. ഒരു പാനിൽ 3 ടീസ്പൂണ്‍  വെളിച്ചെണ്ണ / ഓയിൽ ഒഴിച്ചു മീൻ ഫ്രൈ ചെയ്തെടുക്കുക. ( കൂടുതൽ ഫ്രൈ ചെയ്യാതെ വാട്ടി എടുക്കുന്ന രൂപത്തിൽ)

മസാല തയ്യാറാക്കാൻ

അതെ പാനിൽത്തന്നെ ആവശ്യമെങ്കിൽ മാത്രം ഓയിൽ ഒഴിച്ചു മൂന്ന് ഉള്ളികൾ നീളത്തിൽ മുറിച്ച് വഴറ്റിയെടുക്കുക. പകുതി വഴന്നു വരുമ്പോൾ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചു ചേർത്ത് 3/4 ടീസ്പൂണ്‍ മല്ലിപ്പൊടിയും 1/2 ടീസ്പൂണ്‍ മഞ്ഞൾപൊടിയും ചേർത്ത് പച്ച ചുവ മാറുന്നതുവരെ 2,3 മിനുട്ട് വഴറ്റുക. (അടച്ചുവെച്ചു വേവിച്ചാലും മതി) ശേഷം തേങ്ങയിൽ അൽപ്പം വെള്ളം ചേർത്ത് അരച്ചെടുത്തു മസാലയിലേക്ക് ഒഴിച്ചു കൊടുക്കുക.

കൂടെ ഒരു കഷ്ണം മീനും ചേർത്ത് ചെറിയ തീയിൽ 4, 5 മിനുട്ട് വേവിക്കുക. മസാല റെഡി ആയാൽ അതിലേക്ക് ചെറുനാരങ്ങാനീരും 1 ടീസ്പൂണ്‍ ഗരം മസാലയും ചേർത്ത് മിക്സ്‌ ചെയ്തു ചുടായതിനുശേഷം തീ ഓഫ്‌ ചെയ്തു അടച്ചുവെക്കുക.

നെയ്‌ച്ചോർ തയ്യാറാക്കുന്പോൾ

അരി നന്നായി കഴുകി വെള്ളം വലിയാൻ വെക്കുക. 6 കപ്പ്‌ വെള്ളമെടുത്ത് ഒരു അടുപ്പിൽ ചൂടാകാൻ വെക്കുക. മറ്റൊരു അടുപ്പിൽ ഒരു പാത്രം വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 6, 7 ടീ സ്പൂണ്‍ നെയ്യും ഓയിലും മിക്സ്‌ ചെയ്തു ചൂടായി വരുമ്പോൾ ഒരു ഉള്ളി വളരെ നേരിയതായി നീളത്തിൽ മുറിച്ചത് ഇട്ട് വറുത്തെടുക്കുക. കൂടെ അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യത്തിന് ചേർത്ത് വറുത്തെടുത്തു മാറ്റിവെക്കുക.

അതെ ഓയിലിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബേലീവിസ് ഇട്ട് ചൂടാകുമ്പോൾ വെള്ളം കളഞ്ഞ അരിയിട്ട് നന്നായി വറുക്കുക (കൈവെക്കാതെ). അരി കളർ മാറാൻ പാടില്ല. അരിത്തെറിക്കുന്ന വിധത്തിൽ സൗണ്ട് വരുമ്പോൾ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചുവെക്കുക. വെള്ളം വറ്റിവരുന്നത് വരെ അടച്ചുവെക്കുക. വെള്ളം മുഴുവനായും വറ്റിവന്നാൽ തീ കുറച്ച് ചോർ എല്ലാ ഭാഗവും മറിച്ചിട്ട് 15 മിനുട്ട് അടച്ചുവെച്ചു വേവിക്കുക. തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കുക.

ബിരിയാണി ദം ചെയ്യാൻ

ഒരു പാത്രത്തിൽ 1/4 ഭാഗം നെയ്‌ച്ചോർ ഇടുക. അതിന് മുകളിലേക്ക് അൽപ്പം ഗരം മസാല വിതറിക്കൊടുക്കുക. പിന്നീട് വറുത്തുവെച്ച ഉള്ളി, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇട്ടുകൊടുക്കുക. ഇതിനു മുകളിൽ മസാല പകുതി ഇട്ടുകൊടുത്തു എല്ലാ ഭാഗത്തും പരത്തിക്കൊടുക്കുക.

ഇതിന് മുകളിൽ ഫ്രൈ ചെയ്ത മീൻ വെച്ച് കൊടുക്കുക. ഇതിനു മുകളിൽ വീണ്ടും നെയ്‌ച്ചോർ ഇട്ടുകൊടുക്കുക. വീണ്ടും ഗരം മസാല, വറുത്തുവെച്ച ഐറ്റം മസാല മുഴുവൻ, മീൻ എന്ന രീതിയിൽ ചെയ്യുക. ഇതിനു മുകളിൽ ബാക്കിവന്ന ചോർ മുഴുവനിട്ട് മുകളിൽ അൽപ്പം ഗരം മസാലയും ബാക്കിവന്ന വറുത്ത ഉള്ളി ഐറ്റംസും വിതറിക്കൊടുക്കുക. മുകളിൽ വേണമെങ്കിൽ പനിനീർ 1, 2 ടീസ്പൂണ്‍ തളിച്ചുകൊടുത്തു 20 മിനുട്ട് ചെറിയ തീയിൽ ആവി കയറ്റുക. മീൻ ബിരിയാണി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News