പങ്കജാക്ഷിയ്ക്ക് തലചായ്ക്കാന്‍ വീടായി; കൈത്താങ്ങായി നേറ്റീവ് അസോസിയേഷന്‍

നിര്‍ദ്ധനയായ സ്ത്രീയ്ക്ക് വീട് വച്ച് നല്‍കി അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ നേറ്റീവ് അസോസിയേഷന്‍. സംഘടനയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്വന്തം നാട്ടിലെ രോഗിയായ വീട്ടമ്മയ്ക്ക് തലചായ്ക്കാന്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയത്.

അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മയാണ് പിറവം നേറ്റീവ് അസോസിയേഷന്‍, സംഘടനയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്വന്തം നാട്ടിലെ നിര്‍ദ്ധനയും രോഗിയുമായ സ്ത്രീയ്ക്ക് വീട് വച്ച് നല്‍കിയത്. പിറവം പാലച്ചുവട് ഇടപ്പിള്ളിച്ചിറ സ്വദേശിനി പങ്കജാക്ഷിക്കാണ് പിറവം നേറ്റീവ് അസോസിയേഷന്‍ തുണയായത്.

ചോര്‍ന്നൊലിക്കുന്ന കൂരയില്‍ സ്വന്തമായി കക്കൂസ് പോലും ഇല്ലാതെയായിരുന്നു മധ്യവയസ്കയായ പങ്കജാഷി കഴിഞ്ഞിരുന്നത്. മൂന്ന് മാസം കൊണ്ട് എല്ലാം സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയപ്പോള്‍ പങ്കജാഷിയും മകള്‍ ലതയും കണ്ണീരോടെ നന്ദി പറഞ്ഞു.

പിറവം നേറ്റിവ് അസോസിയേഷന്‍ പ്രസിഡന്‍റ് ഷൈല പോളിന്‍റെ നേതൃത്തിലാണ് സംഘടനയുടെ തനത് ഫണ്ട് ഉപയോഗിച്ച് വീട് നല്‍കിയത്. ആദ്യം വാക്സിന്‍ ചലഞ്ചില്‍ കൈകോര്‍ക്കാനായിരുന്നു സംഘടന ലക്ഷ്യമിട്ടത്. പിന്നീടാണ് അര്‍ഹതപ്പെട്ടവര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് സംഘടനാ ഭാരവാഹി ജോസ് കടാപ്പുറം.

പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷ്, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സാബു ജേക്കബ്, അടക്കമുളള പ്രമുഖര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News