കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജീവനക്കാരിയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

അന്വേഷണ സമതികളുടെ റിപ്പോർട്ടിൽ മെഡിക്കൽ കോളേജിന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. അതേ സമയം  ദാരുണ സംഭവത്തെ അതിജീവിച്ച കുഞ്ഞ് അജയ ഇന്ന് ആശുപത്രി വിടും.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ  ജീവനക്കാരിയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.  ഇവരുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു.

മെഡിക്കൽ കോളജിലെ രണ്ട് അന്വേഷണസമിതികളുടെ  റിപ്പോർട്ടും ആശുപത്രി സൂപ്രണ്ടിന് സമർപ്പിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നാണ് ഇരു റിപ്പോർട്ടുകളിലെയും  കണ്ടെത്തൽ. ആർഎംഒ പ്രിൻസിപ്പൽ  തല സമിതികൾക്കായിരുന്നു ഇതു സംബന്ധിച്ച  അന്വേഷണച്ചുമതല.

അതേസമയം ജനിച്ച് 24 മണിക്കൂറിനകം ദാരുണ സംഭവങ്ങളെ അതിജീവിച്ച നവജാത ശിശു ഇന്ന് ആശുപത്രി വിടും. അതിജീവിച്ചവൾ എന്നർഥം വരുന്ന അജയ എന്ന് പേര് കുഞ്ഞിന് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. ആശുപത്രി രേഖകളിലും ജനനസർട്ടിഫിക്കറ്റിലും അവളെ അജയ എന്ന് രേഖപ്പെടുത്തി.

രക്ഷകനായി എത്തിയ പൊലീസ് ഓഫീസർ  എസ്.ഐ റിനീഷ് തന്നെയാണ് കുഞ്ഞിന് ഈ പേര് നിർദേശിച്ചിരിക്കുന്നത്. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് മെഡിക്കൽ കോളജ് സന്ദർശനത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംഭവം നടന്ന് മിനിറ്റുകൾക്കകം കുഞ്ഞിനെ കണ്ടെത്തി മാതാവിനെ തിരികെ ഏൽപ്പിച്ച പോലീസ് മികവിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. പോലീസ് അസോസിയേഷൻ നേതൃത്വത്തിൽ  ഗാന്ധിനഗർ പോലീസിനെ ആദരിച്ചു. കേക്ക് മുറിച്ചാണ് പോലീസുദ്യോഗസ്ഥർ സന്തോഷം പങ്കിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News