പഞ്ചാബിലെ സുരക്ഷാവീഴ്ച; ഡിജിപിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്രം

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്.

200 രൂപ പിഴ ചുമത്താനുള്ള വകുപ്പ് മാത്രം ചുമത്തിയാണ് പഞ്ചാബ് പൊലിസ് കേസെടുത്തിട്ടുള്ളത്. ഇതോടെയാണ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേസമയം, സംഭവത്തിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. ഇതിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കും. NIA അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്രം മുന്നോട്ട് വച്ചേക്കും എന്നാണ് സൂചനകൾ. കേസ് തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News