ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളാണ് കുത്തനെ ഉയരുന്നത്.

സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വെളളിയാഴ്ച 3575 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 817 പേര്‍ രോഗമുക്തി നേടി. 2 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 572,225 പേരിലാണ് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. 544,978 പേരാണ് രോഗമുക്തി നേടി. ആകെ മരണം 8890 ആണ്. 117 പേര്‍ അതീവ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.

ഖത്തറില്‍ പുതുതായി 695 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15715 ആണ് സജീവ കൊവിഡ് കേസുകള്‍. 358 പേരാണ് രോഗമുക്തി നേടിയത്. ഖത്തറില്‍ കൊവിഡ് മൂലമുളള മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ആകെ 263475 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 247142 പേരാണ് രോഗമുക്തി നേടി. ബഹ്‌റൈനില്‍ 1515 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 351 പേരാണ് രോഗമുക്തി നേടി. 2 മരണവും റിപ്പോര്‍ട്ട് ചെയ്തു. 8969 ആണ് സജീവ കൊവിഡ് കേസുകള്‍. 279088 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ബഹ്‌റൈനിലെ ആകെ മരണം 1397 ആണ്.

കുവൈറ്റില്‍ 2645 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 247 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 428100 റിപ്പോര്‍ട്ട് ചെയ്തു. 412996 പേര്‍ രോഗമുക്തി നേടി. കുവൈറ്റില്‍ ആകെ കൊവിഡ് മരണം 2469 ആണ്.

യുഎഇയില്‍ വെള്ളിയാഴ്ച 2627 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 930 പേര്‍ രോഗമുക്തി നേടി. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 26955 ആണ് സജീവ കൊവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 780211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 751086 പേര്‍ രോഗമുക്തി നേടി. 2170 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News