സ്റ്റീഫന്‍ ഹോക്കിങിന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ പ്രത്യേക ഡൂഡിള്‍

അന്തരിച്ച ഊര്‍ജതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ 80-ാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡിള്‍ അവതരിപ്പിച്ച് ഗൂഗിള്‍. രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോയില്‍ തന്റെ പഠനങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടുള്ള സ്റ്റീഫന്‍ ഹോക്കിങിന്റെ കംപ്യൂട്ടര്‍ നിര്‍മിത ശബ്ദവും വിന്യസിച്ചിട്ടുണ്ട്.

ഹോക്കിങിന്റെ കുടുംബവുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ആനിമേറ്റഡ് വീഡിയോ തയ്യാറാക്കിയതെന്ന്‌ എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് ഈ ഹ്രസ്വവീഡിയോയിലേക്ക് ചുരുക്കി അവതരിപ്പിച്ചത്.

ബിരുദം നേടിയത് മുതലുള്ള തന്റെ അനുഭവങ്ങളും പഠനങ്ങളും വിശദീകരിക്കുന്ന സ്റ്റീഫന്‍ ഹോക്കിങിന്റെ തന്നെ പ്രശസ്തമായ വാക്കുകളാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഒക്‌സ്ഫഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു.

സംസാരിക്കാനും ചലിക്കാനുമുള്ള കഴിവ് ഇതോടെ അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് 1980-ല്‍ എം.ഐ.ടി. എഞ്ചിനീയറായ ഡെന്നിസ് ക്ലാറ്റ് വികസിപ്പിച്ച് കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ശബ്ദസംവിധാനമാണ് അദ്ദേഹം ആശയവിനിമയത്തിനായി ഉപയോഗിച്ച് വന്നത്.

നക്ഷത്രങ്ങള്‍ നശിക്കുമ്പോഴുണ്ടാകുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയവയാണ്. ശരീരത്തിന് ചലിക്കാനായില്ലെങ്കിലും ജീവിതകാലം മുഴുവന്‍ മനസുകൊണ്ട് താന്‍ പ്രപഞ്ചത്തിലൂടനീളം സഞ്ചരിക്കുകയായിരുന്നുവെന്ന് ഹോക്കിങ് വീഡിയോയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News