രാഷ്ട്രീയ റാലികൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 16 വരെ റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയൊക്കെ ഇക്കാലയളവിൽ അടഞ്ഞുകിടക്കും. 12-ാംക്ലാസ് വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈനായി ക്ലാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും. രാത്രി കർഫ്യൂ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here