ചായയ്ക്ക് സമയമായില്ലേ…ഇന്നൊരു അടയായാലോ…?

ചായയ്ക്ക് ഒരു സ്പെഷ്യൽ അടയായാലോ…? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓട്സ് അട തന്നെ ആയിക്കോട്ടെ..

ആവശ്യമായ സാധനങ്ങൾ

1. ഓട്സ് – രണ്ടു കപ്പ്

2. ഉപ്പ്, വെള്ളം – പാകത്തിന്

3. ജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

പഞ്ചസാര – നാലു സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഓട്സിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുതിർത്തു വയ്ക്കുക.

∙അഞ്ചു മിനിറ്റിനു ശേഷം മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കണം.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙വഴനയില കുമ്പിൾകുത്തി ഓട്സ് മിശ്രിതം നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. പ‍ഞ്ചസാര ഇല്ലാതെയും ഉണ്ടാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News