ബയോ ബബിള്‍ ലംഘിച്ച താരങ്ങളെ തിരിച്ചെടുത്തു

ബയോ ബബിള്‍ ലംഘിച്ചതിന്റെ പേരില്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ വിലക്ക് നീക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ധനുഷ്‌ക ഗുണതിലകെ, കുശാല്‍ മെന്‍ഡിസ്, നിറോഷന്‍ ഡിക്ക്വെല്ല, എന്നീ താരങ്ങളുടെ വിലക്കാണ് നീക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡറമില്‍ വച്ചാണ് താരങ്ങള്‍ ബയോ ബബിള്‍ ലംഘനം നടത്തിയത്.

താരങ്ങള്‍ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ ടീമില്‍ നിന്ന് പുറത്താവുകയും ഇവര്‍ തിരികെ ശ്രീലങ്കയില്‍ എത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News