സ്റ്റാഫ് റൂമിൽ കേറി വന്ന സ്റ്റു‍ഡന്റിനെ പോലുണ്ട് ! മെ​ഗാസ്റ്റാർ മമ്മൂട്ടിയെ കണ്ട് കണ്ണ് തള്ളി ക്ലാസ്‌മേറ്റ്‌സ്

മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം.അതാണ് മമ്മൂക്ക.

മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു.

പുതിയ തലമുറയെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരം​ഗമാകുന്നത്.

മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുഡന്‍റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.

എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ എത്തുകയും ചെയ്തു. കോളേജിൽ നടന്ന റീ യൂണിയൻ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവർ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News