വണ്ണം കുറയ്ക്കണോ……ഇതു മാത്രം ചെയ്താ മതി

വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നും ഹെവി ഡയറ്റ് എടുത്തും ജീവിതം തള്ളി നീക്കുന്നവരാണ് പലരും. വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ച് പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പട്ടിണി കിടന്നുള്ള ഡയറ്റിനെ മറക്കുക. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം.ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡയറ്റിന് ഏറെ സഹായകമാണ്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

ബേക്കറി ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കുക. വിശക്കുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം വീണ്ടും കൂട്ടുകയാണ് ചെയ്യുന്നത്.

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക.

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here