മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ് ആര്‍ പി, എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേ സമയം സിപിഐ നേതാക്കളുമായും കെ സി ആര്‍ കൂടിക്കാഴ്ച നടത്തി.

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് കേരളാ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈദരാബാദില്‍ എത്തിയ സാഹചര്യത്തിലാണ് തെലുങ്കാന മുഖ്യമന്ത്രി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.. മുഖ്യമന്ത്രിക്ക് പുറമെ സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, പോളിറ്റ് ബ്യുറോ അംഗങ്ങളായ എസ് ആര്‍പി, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, മണിക് സര്‍ക്കാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഐഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെ സി ആര്‍ സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. വൈകിട്ടൊടെയായൊരുന്നു സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെ സി ആറിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News