നടിയെ ആക്രമിച്ച കേസ്; അന്വേഷണം സത്യസന്ധമായി നടക്കും; എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അന്വേഷണം സത്യസന്ധമായി നടക്കുമെന്നും എ ഡി ജി പി. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്.നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലാണെന്നും എ ഡി ജി പി അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തലവനുമായ എ ഡി ജി പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

കേസില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിനു ശേഷം എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പടെ എല്ലാകാര്യങ്ങളും സത്യസന്ധമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം. തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെയും മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം 12 ന് എറണാകുളം ജെ എഫ് സി എം രണ്ടാം കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കും. തുടരന്വേഷണ റിപ്പോര്‍ട്ട് 20 ന് സമര്‍പ്പിക്കാനാണ് വിചാരണക്കോടതി നിര്‍ദേശം. അതിനു മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News