എ.ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദില്‍ ഉജ്ജ്വല തുടക്കം

എ.ഐ വൈ എഫ് പതിനാറാമത് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദില്‍ ഉജ്ജ്വല തുടക്കമായി. മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ സമ്മേളന വേദിയായ വിശ്വേരയ്യ ഹാളിലെ സോണി ബി തെങ്ങമം നഗറില്‍ പതാക ഉയര്‍ത്തി.

സി.പി.ഐ ദേശീയ ജന.സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം MP, ഡി.വൈ.എഫ് ഐ അഖിലേന്ത്യാ ജന.സെക്രട്ടറി അബോയ് മുഖര്‍ജി, ദേശീയ മഹിളാ ഫെഡറേഷന്‍ ജനല്‍ സെക്രട്ടറി ആനി രാജ, എ.ഐ എസ് എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്കി മഹേശ്വരി , കേരള റവന്യു മന്ത്രിയും എ ഐ വൈ എഫ് അഖിലേന്ത്യാ ജോ.സെക്രട്ടറിയുമായ കെ. രാജന്‍, ദേശീയ ജന.സെക്രട്ടറി ആര്‍ തിരുമലെ, പ്രസിഡന്റ് അഫ്താഫ് അലംഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തില്‍ നിന്ന് മഹേഷ് കക്കത്ത് സ്റ്റിയറിംഗ് കമ്മറ്റി, ആര്‍ സജിലില്‍ പ്രസീഡിയം, അഡ്വ.പി. ഗവാസ് മിനുട്‌സ്, ടി.ടി. ജിസ്‌മോന്‍ പ്രമേയം, എന്‍. അരുണ്‍ ക്രഡന്‍ഷ്യല്‍ എന്നിവര്‍ അംഗങ്ങളാണ്.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം ജനുവരി 11 ന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here