നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തേടുന്നത് മികച്ച പങ്കാളിത്തമാണെന്നും മറ്റെവിടെയും കാണാന്‍ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളം തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാന്‍ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉള്‍പ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നല്‍കാന്‍ കേരളത്തിന് സാധിക്കും. സാമ്പത്തിക വികസനത്തില്‍ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെയും കരുതലോടെയും സര്‍ക്കാര്‍ ഈ ലക്ഷ്യം കൈവരിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ പങ്കുചേരാനും സമഗ്രവും സര്‍വതല സ്പര്‍ശിയുമായ പുരോഗതി കൈവരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉള്‍ച്ചേര്‍ന്ന വികസന പ്രവര്‍ത്തനത്തിനു കരുത്തു പകരാനും വ്യവസായികളെ സ്വാഗതം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News