
ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് താരത്തിന് പിന്തുണയറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് താരത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. എന്നാല്‍, വാക്സിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് അധികൃതര്‍ തനിക്ക് ഇളവനുവദിച്ചിരുന്നയായാണ് ജോക്കോവിച്ച് പറയുന്നത്.
തനിക്കെതിരരെയുള്ള നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ പ്രവേശിക്കാന്‍ സാധുവായ വിസയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരില്‍ നിന്നുള്ള മെഡിക്കല്‍ ഇളവും ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതായണ് റിപ്പോര്‍ട്ട്. ജോക്കോവിച്ചിന് ഡിസംബറില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും വാക്‌സിന്‍ ഇളവ് ലഭിച്ചതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ശനിയാഴ്ച കോടതിയില്‍ നല്‍കി.
താരത്തെ ഓസ്ട്രേലിയന്‍ ഓപ്പണിന് പരിശീലിക്കുന്നതിന് പുതിയ ഇടത്തേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. താരത്തിന്റെ ആദ്യത്തെ പോസിറ്റീവ് കൊവിഡ് പിസിആര്‍ ടെസ്റ്റിന്റെ തീയതി 2021 ഡിസംബര്‍ 16 ന് ആണെന്നും ജോക്കോവിച്ചിന്റെ ഓസ്ട്രേലിയന്‍ എന്‍ട്രി വിസ റദ്ദാക്കിയ നടപടി അസാധുവാക്കണമെന്നും ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ എട്ട് മണിക്കൂര്‍ തടവിലാക്കി അഭിഭാഷകന്‍ പറഞ്ഞു. ‘ഇത് സംഭവിച്ചത് അദ്ദേഹം ഇമിഗ്രേഷന്‍ ക്ലിയറന്‍സില്‍ ആയിരുന്നതിന് ശേഷമാണ്, ആരുമായും സംസാരിക്കാനാകാതെ എട്ട് മണിക്കൂര്‍, 06 ജനുവരി 2022 രാവിലെ 8:00 മണി വരെ,’ തഞ്ഞുവെച്ചു അഭിഭാഷകന്‍ പറഞ്ഞു.
ജനുവരി ആറിന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ജോക്കോവിച്ചിനോട് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞില്ലെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് താരത്തെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ഡൗണ്‍ അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. വിദേശികള്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള യാത്രയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്, വിദേശിയര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കണമെങ്കില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തിരിക്കണം അല്ലെങ്കില്‍ മെഡിക്കല്‍ ഇളവ് ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. ടൂര്‍ണമെന്റിനായി ജോക്കോവിച്ചിന് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയില്‍ കടുത്ത പ്രതിഷേധം നടന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here