കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം ഉന്നതിയിലാണെന്നും അദ്ദേഹം തെലങ്കാനയിൽ മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേരളം മുന്നിട്ടുനിന്നു അന്താരാഷ്ട്രതലത്തിൽ കേരളം കൊവിഡിനെ ചെറുത്തു നിർത്തിഎന്നും അതിസമ്പന്ന രാജ്യങ്ങൾപോലും കീഴടക്കിയ ദുരന്തം കേരളം അതിജീവിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അർഹതപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്നും ഓരോ വർഷവും പാവപ്പെട്ടവർക്ക് ഒരു ലക്ഷം വീടുകൾ നിർമ്മിച്ചുനൽക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News