ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ വിനോദിന്റെ കുടുംബത്തെ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴ് പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്തു അപൂര്‍വ മാതൃകയായ കിളികൊല്ലൂര്‍ സ്വദേശി വിനോദിന്റെ കുടുംബാംഗങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു.

വിനോദിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം ദുഃഖം പങ്കിട്ടു. എങ്കിലും അവയവദാനം എന്ന വലിയ നന്മ വിനോദിന്റെ ഓര്‍മ്മകളെ എന്നും നിലനിര്‍ത്താന്‍ പര്യാപ്തമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഒട്ടേറെ ജീവനുകള്‍ക്ക് പ്രതീക്ഷ പകരുന്ന തീരുമാനമായിരുന്നു വിനോദിന്റേത്. അവയവദാനം എന്ന സദ്പ്രവര്‍ത്തിക്കായി പൊതുസമൂഹത്തിന് പ്രചോദനമാകും വിനോദിന്റെ ഓര്‍മ്മകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News