അർഹതപ്പെട്ടവർക്ക് നീതി അതിവേഗം ലഭ്യമാകണം; കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു

അർഹരായവർക്ക്‌ നീതി അതിവേഗം എത്തിക്കണമെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണമെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു. ദേശീയ നിയമ സർകലാശാലയായ കളമശ്ശേരി നുവാൽസിൽ പതിനഞ്ചാമതു ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമ രംഗത്ത് വിവേകമുള്ള യുവാക്കൾ കൂടുതൽ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

കോടതികൾ പഴയ പോലെയല്ല, ഇ – ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു പറഞ്ഞു. കേരളത്തിൽ കൂടുതൽ കോടതികൾ സ്ഥാപിക്കണമെന്നും കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ രാജ്യത്താകമാനം മാറണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ പതിനഞ്ചാമതു ബിരുദദാന ചടങ്ങ് നിര്‍വ്വഹിക്കുകയായിരുന്നു കേന്ദ്ര നിയമമന്ത്രി.

ബി എ- എൽ എൽ ബി പാസ്സായ 127 വിദ്യാർഥികൾക്കും എൽ എൽ എം പാസ്സായ 53 പേർക്കും പി എച്ച് ഡി കഴിഞ്ഞ അഞ്ചു പേർക്കും ഡിഗ്രികൾ സമ്മാനിച്ചത്. കൂടാതെ മികച്ച വിദ്യാര്‍ത്ഥികൾക്കുള്ള എൻഡോവ്മെന്‍റ് സ്വർണ്ണമെഡലുകളും വിതരണം ചെയ്തു. നുവാൽസ് ചാൻസലർ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി. ചടങ്ങില്‍ സംസ്ഥാന നിയമമന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News